ബഫര്‍ സോണ്‍: 'കേരളത്തെ ദോഷകരമായി ബാധിക്കും'; കേന്ദ്ര വനം മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Published : Jun 23, 2022, 01:55 PM IST
ബഫര്‍ സോണ്‍: 'കേരളത്തെ ദോഷകരമായി ബാധിക്കും'; കേന്ദ്ര വനം മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Synopsis

കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്ത് നല്‍കി. ബഫര്‍ സോണില്‍ നിന്ന് കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെയാണ് ബഫര്‍ സോണ്‍ നിര്‍ണയം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.

കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. വയനാട്ടിലും ഇടുക്കിയിലുമെല്ലാം ഇതേച്ചൊല്ലി ഹർത്താലും നടന്നിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്.

തൃക്കാക്കരയിലെ അശ്ലീല വീഡിയോയെ കുറിച്ചുള്ള പരാമർശം ; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ(thrikkakara byelection) ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ (ldf candidate dr joe joseph)വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന(vd satheesan) എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ (ep jayarajan)പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായരാണ് ഇ.പി ജയരാജന് നോട്ടീസ് അയച്ചത്. അവാസ്തവമായ പ്രസ്തവന ഇ.പി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം