ബഫർസോൺ:യുഡിഎഫ് കർഷകർക്കൊപ്പം,സീറോ ബഫർസോൺ ആക്കണം-രമേശ് ചെന്നിത്തല

Published : Dec 20, 2022, 11:07 AM IST
ബഫർസോൺ:യുഡിഎഫ് കർഷകർക്കൊപ്പം,സീറോ ബഫർസോൺ ആക്കണം-രമേശ് ചെന്നിത്തല

Synopsis

ഉപഗ്രഹ സർവേ റിപ്പോർട്ട്‌ അബദ്ധ പഞ്ചാഗം ആണ്.ഈ റിപ്പോർട്ട്‌ സുപ്രീം കോടതിക്ക് നൽകുമോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

 

കോഴിക്കോട് : ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ദൂരപരിധി ഒരു കിലോമീറ്റർ ആക്കിയത് സംസ്ഥാന സർക്കാരാണ്. ലാഘവ ബുദ്ധിയോടെ ആണ് സർക്കാർ കാര്യങ്ങൾ കണ്ടത്. നിലവിലെ അവസ്ഥയിൽ ലക്ഷക്കണക്കിന് കർഷകരെ വഴിയാധാരമാകും. 

ഉപഗ്രഹ സർവേ റിപ്പോർട്ട്‌ അബദ്ധ പഞ്ചാഗം ആണ്. ഈ റിപ്പോർട്ട്‌ പരിപൂർണമായി തള്ളണം. ഉപഗ്രഹ സർവേ റിപ്പോർട്ട്‌ സുപ്രീം കോടതിക്ക് നൽകുമോ ഇല്ലയോ എന്ന് സർക്കാർ വ്യക്തത വരുത്തണം. വനം മന്ത്രിക്ക് ഈ കാര്യത്തിൽ വ്യക്തത ഇല്ല. മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കണം

കർഷകർ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും യുഡിഎഫ് നൽകും. സീറോ ബഫർ സോൺ ആക്കണം എന്നതാണ് യു ഡി എഫ് നിലപാട്. തമിഴ്നാട് എടുത്ത രീതി മാതൃകയാക്കണം.സർക്കാർ ദുരഭിമാനം വെടിഞ്ഞു കർഷക താൽപര്യം സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ബഫര്‍സോണ്‍: പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍, മന്ത്രിമാര്‍ കര്‍ദിനാള്‍ ക്ലിമ്മിസിനെ കണ്ടു


 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും