ബഫർസോൺ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി,സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി,ഒടുവില്‍ തിരിച്ചെത്തി

Published : Dec 22, 2022, 11:13 AM IST
ബഫർസോൺ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി,സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി,ഒടുവില്‍ തിരിച്ചെത്തി

Synopsis

കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്.പരിഹരിച്ചുവെന്ന് പിആർഡി.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി .ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സർക്കാർ വെബ്‌സൈറ്റ് പണിമുടക്കിയത്.https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല.പി ആര്‍ ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്.സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി  അറിയിച്ചു.

ബഫര്‍സോണുമായി ബന്ധപ്പെട്ട് ഇന്നത്തെ പ്രധാന പ്രതികരണങ്ങള്‍

കെ രാജൻ, റവന്യൂമന്ത്രി

ബഫർ സോണിലെ സർക്കാർ നിലപാടിൽ കൺഫ്യൂഷൻ വേണ്ടതില്ല.മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണ്.അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ല.ജനവാസ മേഖലകളെ ഒഴിവാക്കും എന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതതാണ്.ഉപഗ്രഹ സർവ്വേ കോടതി ആവശ്യപ്പെട്ടാൽ നൽകാൻ കഴിയില്ല എന്ന് നിലപാടെടുക്കാൻ കഴിയില്ല.സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും.കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും.ഫീൽഡ് സർവ്വേ ഏറ്റവും വേഗതയിൽ നടക്കും.സർവ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ്ങ് നൽകും.26 മുതൽ സർവ്വേ തുടങ്ങും.

കൃഷി മന്ത്രി പി. പ്രസാദ്

 ബഫർ സോൺ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.. കർഷകരുടെ ആശങ്ക പരിഹരിക്കും. കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ കാർഷിക മേഖല തകരും. കാർഷിക മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ  ഉത്തരവാദിത്ത്വമാണ്. വനഭൂമി സംരക്ഷിക്കണം. എന്നാൽ കർഷകൻ കൃഷി ചെയ്യുന്ന ഭൂമി ബഫർ സോൺ ആക്കി മാറ്റരുത്.

പി.കെ കുഞ്ഞാലിക്കുട്ടി

ബഫർ സോണ് വിഷയത്തില്‍ സർക്കാറിന് വീഴ്ചകൾ വന്നു.കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു.ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണം

പിജെ ജോസഫ് 

ബഫർ സോണില്‍ നിലവിൽ പ്രസിദ്ധീകരിച്ച മാപ്പ് അപൂർണ്ണം.അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം .ജനങ്ങൾക്ക് ആശങ്ക ഇല്ലാത്ത തരത്തിൽ ആകണം പരിഹാരം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി