കെട്ടിട നിർമ്മാണ ചട്ടലംഘന പരാതി; 'ഫയലുകൾ കാണാനില്ലെ'ന്ന് വിചിത്ര മറുപടിയുമായി ന​ഗരസഭ

By Web TeamFirst Published Mar 23, 2023, 9:38 PM IST
Highlights

25 മുതൽ 30 വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിൻ്റെ രേഖകൾ കൈവശമില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണെന്ന് കമ്മീഷൻ.

തൃശൂർ: ഗുരുവായൂരിലെ കെട്ടിട നിർമ്മാണ ചട്ട ലംഘന പരാതിയിൽ ഫയലുകൾ കാണാനില്ലെന്ന വിചിത്ര മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന് മുന്നിൽ നഗരസഭ. ചട്ടലംഘന പരാതി ഉയർന്ന ഇരുപത് കെട്ടിടങ്ങളിൽ ഗുരുവായൂർ നഗരസഭയുടെ കൈയിലുള്ളത് ഒരേ ഒരു കെട്ടിടത്തിൻ്റെ നിർമ്മാണ അനുമതി ഫയൽ മാത്രം. 20 കെട്ടിടങ്ങളെക്കുറിച്ചാണ് പരാതി ഉയർന്നത്. 

മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഒരു ഫയലേ ഉള്ളൂ എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചത്. 25 മുതൽ 30 വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിൻ്റെ രേഖകൾ കൈവശമില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണെന്ന് കമ്മീഷൻ. ഫയലുകളുടെ നിജസ്ഥിതി അറിയണമെന്നും ബാക്കി ഫയലുകൾ ഹാജരാക്കാൻ ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ഉത്തരവ്. മെയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും. 

 

click me!