നിർമാണത്തിനിടെ ബിൽഡിങ് തകർന്നുവീണു, പണി കാണാനെത്തിയ പത്തുവയസ്സുകാരനടക്കം നാല് പേർക്ക് പരിക്ക്

Published : Jul 24, 2025, 02:39 PM ISTUpdated : Jul 24, 2025, 04:01 PM IST
building collapse

Synopsis

കോൺക്രീറ്റ് പണി കാണാനെത്തിയ കുട്ടിക്കടക്കമാണ് പരിക്കേറ്റത്

മലപ്പുറം: മലപ്പുറം ഐക്കരപ്പടിയിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ബിൽഡിങ് തകർന്നുവീണു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കോൺക്രീറ്റ് പണി കാണാനെത്തിയ കുട്ടിക്കടക്കമാണ് പരിക്കേറ്റത്. പണി നടക്കുന്ന ബിൽഡിങ്ങിന് സമീപത്തുള്ള വീട്ടിലെ ഷാമിലിനാണ് (10) പരിക്ക്. ബാക്കി മൂന്നുപേരും നിർമ്മാണ തൊഴിലാളികളാണ്.  അബ്ദുൽ ഫറൂക്ക്, കണ്ണൻ, സംഗീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം.

ആരുടെയും പരിക്ക് ​ഗുരുതരമല്ല. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം