'വിഎസിൻ്റെ വിയോഗത്തിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടും ജോലിക്കിറക്കി'; നടപടി ആവശ്യപ്പെട്ട് സിഐടിയു

Published : Jul 24, 2025, 02:22 PM IST
VS achuthanandan Funeral live

Synopsis

വിഎസ് അച്യുതാനന്ദൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊതുഅവധി ദിവസം ജോലി ചെയ്യിപ്പിച്ചതിൽ പരാതിയുമായി സിഐടിയു

പത്തനംതിട്ട: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുട‍ർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച ദിവസം തൊഴിലാളികളെ ജോലിക്കിറക്കിയെന്ന് പരാതി. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. 

പത്തനംതിട്ട ജില്ലയിൽ വനം വികസന കോർപ്പറേഷന്റെ ഗവി ഡിവിഷനിൽ അവധി നൽകാതെ തൊഴിലാളികളെ ജോലിക്കിറക്കി എന്നാണ് ആരോപണം. ഇവരെ ജോലിക്കിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

വിഎസിൻ്റെ വിയോഗത്തെ തുട‍ര്‍ന്ന് ജൂലൈ 22 നാണ് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരമുള്ള പൊതു അവധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ബാങ്കുകളും അന്നേ ദിവസം അടഞ്ഞുകിടന്നിരുന്നു. ഇതിനിടെയാണ് വനം വികസന കോര്‍പറേഷനിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതെന്നാണ് സിഐടിയുവിൻ്റെ ആരോപണം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'