
തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് വർധിപ്പിച്ചത്. 25 ശതമാനം വർധനവായിരുന്നു ശുപാർശ ചെയ്തിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു. സർക്കാരിന് ഇതിൽ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങൾക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വർധന നടപ്പാക്കിയത്. അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണ്. നിയമപരമായി അത് നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ ഒന്നുമുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി 5% വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതിയാണ് നിയമസഭ പാസാക്കിയത്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല.കെട്ടിട നികുതി വർധനക്കെതിരെ വിമർശനം ശക്തമായിരുന്നു. പാവപ്പെട്ടവർക്ക് വീട് വെക്കുന്നതിന് വലിയ തിരിച്ചടിയാവുമെന്നായിരുന്നു വിമർശനം. അതിനിടെയാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
'മോദി സർക്കാർ ചെയ്യുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം': മന്ത്രി എംബി രാജേഷ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam