പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ

Published : Oct 22, 2026, 02:26 PM IST
burglary at locked house in chennithala valuables worth rs 4 lakh stolen

Synopsis

ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.

മാന്നാർ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപത്തുള്ള സിന്ധുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ ബെംഗളൂരുവിൽ അധ്യാപികയാണ്. ആറുമാസങ്ങൾക്ക് മുൻപ് സിന്ധുവിന്‍റെ അമ്മ തിരുവനന്തപുരത്തുള്ള ഡോ. ദമ്പതികളായ കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വല്ലപ്പോഴും വീടും പരിസരവും വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് വർക്ക് ഏരിയയുടെ ഗ്രില്ലും അടുക്കളയുടെ പൂട്ടും കുത്തിപ്പൊളിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്.

വിവരമറിഞ്ഞ് നാട്ടിലെത്തിയ സിന്ധു, ബന്ധുക്കളായ മധുസൂദനൻ, മുൻ രാജ്യസഭാ ഉപാധ്യക്ഷന്‍റെ പ്രൈവറ്റ് സെക്രട്ടറി പി വി അശോക് എന്നിവരും മാന്നാർ പോലീസും ചേർന്ന് വീടിനുള്ളിൽ പരിശോധന നടത്തി. ഉരുളി, വാർപ്പ്, നിലവിളക്കുകൾ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി സിന്ധു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മാന്നാർ പൊലീസ് എസ് എച്ച് ഒ കെ അജിത്തിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കത്ത് നൽകി; സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി
മലപ്പുറത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തി