കണ്ണൂരില്‍ രണ്ട് ഇടത്ത് ബസ് അപകടം: 27 ഓളം പേര്‍ക്ക് പരിക്ക്

Published : Jul 11, 2022, 12:40 PM IST
കണ്ണൂരില്‍ രണ്ട് ഇടത്ത് ബസ് അപകടം: 27 ഓളം പേര്‍ക്ക് പരിക്ക്

Synopsis

കണ്ണോത്തും ചാലിൽ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് താഴേക്ക് വീണു. കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന ഗീത ബസാണ് അപകടത്തിൽപ്പെട്ടത്. 

കണ്ണൂര്‍: കണ്ണൂരിൽ രണ്ട് ഇടത്തുണ്ടായ ബസ് അപകടത്തില്‍ 27 ഓളം പേർക്ക് പരിക്ക്. തലശ്ശേരിക്കടുത്ത് ഗോപാല പേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കണ്ണോത്തും ചാലിൽ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് താഴേക്ക് വീണു. കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന ഗീത ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഏഴ് പേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം