
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ തമിഴ്നാട്ടില്‍ നിന്നുളള വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ എസ്എന്‍സ് കോളജില്‍ നിന്ന് വര്‍ക്കലയിലേക്ക് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് ദേശീയപാതയിലെ മീഡിയനില്‍ ഉണ്ടായിരുന്ന മരത്തില്‍ തട്ടി മറിയുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥികള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം മടങ്ങി. ആരുടെയും പരുക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബസിന്‍റെ അമിതവേഗവും ഡ്രൈവര്‍ മയങ്ങിപ്പോയതുമാകാം അപകട കാരണമെന്നാണ് പൊലീസ് അനുമാനം.