
തിരുവനന്തപുരം: തൊഴിലിടങ്ങളിൽ പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയെ കണ്ട് ചർച്ച നടത്തിയെന്ന് ശശി തരൂര്‍ എംപി. അമിതമായ ജോലി ഭാരവും ജോലി സ്ഥലത്തെ സമ്മർദ്ദവും കാരണം 26 ആം വയസ്സിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ വിഷയമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. അന്നയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് അവരുടെ വേദന മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ അത്തരം ഒരു അനുഭവം മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ട്, തൊഴിലിട സംസ്‌കാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തണം എന്നും ഡോ. ശശി തരൂർ കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിലെ പ്രത്യേക നിർദ്ദേശങ്ങളെ കുറിച്ചും ചർച്ചയിൽ പ്രതിപാദിച്ചു.
ഈ വിഷയത്തിൽ മുമ്പ് അയച്ച കത്തിന് രണ്ടുമാസത്തിലേറെയായി മറുപടി കാത്തിരിക്കുകയാണെന്നും സെപ്റ്റംബർ മാസത്തെ വാര്‍ത്താ സമ്മേളനത്തിൽ മന്ത്രി വാഗ്ദാനം ചെയ്ത അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നന്നു ചർച്ചയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൻ്റെ ഗൗരവം ഉൾകൊണ്ടുകൊണ്ടായിരുന്നു മന്ത്രി മറുപടി നൽകിയതെന്നും തരൂര്‍ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആശങ്കകൾ അംഗീകരിച്ച മന്ത്രി കാര്യക്ഷമമായ പരിഹാര നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകിയെന്നും, സൂക്ഷ്മവും സമഗ്രവുമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം, ഭാവി നടപടികളെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് ക്ഷണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തതായും ശശി തരൂര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam