സമയത്തെ ചൊല്ലി തര്‍ക്കം; കണ്ണൂരിൽ നടുറോ‍ഡിൽ തമ്മിൽ തല്ലി ബസ് ജീവനക്കാ‌ർ

Published : Oct 29, 2019, 04:06 PM ISTUpdated : Oct 29, 2019, 04:21 PM IST
സമയത്തെ ചൊല്ലി തര്‍ക്കം; കണ്ണൂരിൽ നടുറോ‍ഡിൽ തമ്മിൽ തല്ലി ബസ് ജീവനക്കാ‌ർ

Synopsis

ബസുകൾ മുന്നിലും പിന്നിലുമായി നിർത്തി നാട്ടുകാരേയും യാത്രക്കാരേയും കാഴ്ചക്കാരാക്കി ആയിരുന്നു തമ്മിലടി. പത്ത് മിനിറ്റോളം തെറി വിളിയും തമ്മിൽത്തല്ലും തുടർന്നു.

കണ്ണൂർ: പുതിയ തെരുവിൽ നടുറോഡിൽ വച്ച് ബസ് ജീവനക്കാർ തമ്മിൽത്തല്ലി. സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുതിയ തെരു കാട്ടാമ്പള്ളി റൂട്ടിലോടുന്ന കെഎംഎസ് ബസിലേയും എക്സോട്ടിക്ക ബസിലേയും ജീവനക്കാ‌ർ തമ്മിലാണ് സംഘ‌ർഷം ഉണ്ടായത്.

ബസുകൾ മുന്നിലും പിന്നിലുമായി നിർത്തി നാട്ടുകാരേയും യാത്രക്കാരേയും കാഴ്ചക്കാരാക്കി ആയിരുന്നു തമ്മിലടി. പത്ത് മിനിറ്റോളം തെറി വിളിയും തമ്മിൽത്തല്ലും തുടർന്നു.

"

സംഭവത്തിൽ നാല് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കാട്ടാമ്പള്ളി റൂട്ടിൽ സമയത്തെച്ചൊല്ലിയുള്ള ബസ് ജീവനക്കാരുടെ പോർവിളിയും തർക്കവും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

PREV
click me!

Recommended Stories

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു