വാളയാര്‍ കേസില്‍ നല്ല അഭിഭാഷകനെ വെച്ചില്ല; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

By Web TeamFirst Published Oct 29, 2019, 3:44 PM IST
Highlights

വാളയാറിലെ പെണ്‍കുട്ടികള്‍ക്കായി ഒരു നല്ല അഭിഭാഷകനെ വയ്ക്കാന്‍ തയ്യാറാവാതിരുന്ന സര്‍ക്കാരാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ മുടുക്കി അഭിഭാഷകനെ കൊണ്ടുവരുന്നതെന്ന് ഷാഫി പറമ്പില്‍. 

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികള്‍ക്കായി ഒരു നല്ല അഭിഭാഷകനെ വയ്ക്കാന്‍ തയ്യാറാവാതിരുന്ന സര്‍ക്കാരാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ മുടുക്കി അഭിഭാഷകനെ കൊണ്ടുവരുന്നതെന്ന് ഷാഫി പറമ്പില്‍. സര്‍ക്കാര്‍ ആവശ്യപ്പട്ടെങ്കില്‍ വാളയാര്‍ പീഡനക്കേസില്‍ സൗജന്യമായി ഹാജരാകാന്‍ തയ്യാറാവുന്ന പ്രമുഖ അഭിഭാഷകര്‍ പാലക്കാട് ഉണ്ടായിരുന്നെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ക്രിമിനലുകള്‍ക്ക് വേണ്ടി ക്രിമിനലുകളാല്‍ നടത്തപ്പെടുന്ന ക്രിമിനലുകളുടെ ഭരണമാണ് കേരളത്തിലേതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

വാളയാര്‍ കേസില്‍ 1000 രൂപ അധികം കൊടുത്ത് നല്ല അഭിഭാഷകനെ വെക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് അതിന് താല്‍പ്പര്യമില്ലെന്നാണ് മനസിലാക്കേണ്ടത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് എതിരെ പ്രതികള്‍ക്ക് വേണ്ടി 25 ലക്ഷം കൊടുത്ത് കോടതിയില്‍ മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറിനെ ഹാജരാക്കി. നിലവിലെ അന്വേഷണം നടന്നാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന് കോടതി വ്യക്തമാക്കിയതിന് ശേഷവും ആ വിധിയെ മറികടക്കാനാണ് മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറിനെ  ഹാജരാക്കിയത്.  ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം തടയുന്നതിനായി ആസാമില്‍ നിന്ന് 50 ലക്ഷം കൊടുത്ത് വിജയ് ഹസാരയെ സര്‍ക്കാരിന് കൊണ്ടുവരാന്‍ സാധിച്ചെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

"


 

click me!