ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞു; ഗുരുതരാവസ്ഥയിലായിരുന്ന തീർത്ഥാടകൻ മരിച്ചു

Published : Apr 16, 2025, 09:27 AM IST
ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞു; ഗുരുതരാവസ്ഥയിലായിരുന്ന തീർത്ഥാടകൻ മരിച്ചു

Synopsis

അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു. ബസിനടിയിൽ കുടുങ്ങിയാണ് ഒരാൾ മരിച്ചത്.

പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് ഗുരുതരാവസ്ഥയിൽ ആയ തീർത്ഥാടകൻ മരിച്ചു. കർണാടക സ്വദേശിയായ തീർത്ഥാടകൻ മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. മൃതദേഹം മുക്കോട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ അട്ടിവളവിൽ  വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. 

അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു. ബസിനടിയിൽ കുടുങ്ങിയാണ് ഒരാൾ മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

റെയിൽവെ ക്രോസ് ബാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ 27കാരൻ മരിച്ചു; അപകടമുണ്ടായത് തകഴി റെയിൽവെ ഗേറ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്