ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു

Published : Feb 11, 2023, 10:36 AM ISTUpdated : Feb 11, 2023, 12:00 PM IST
ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു

Synopsis

പതിവുപോലെ ബസ് സർവ്വീസ് നിർത്തി ഫ്ലാറ്റിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പത്തോളം പേർ ബൈക്കിലെത്തി ആക്രമിക്കുന്നത്.

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് 10 ഓളം പേർ ചേർന്ന് ആക്രമിച്ചത്. ഫ്ലാറ്റിൽ ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ബസ് ജീവനക്കാർക്കും പരിക്കേറ്റു. അക്രമികളെ ഉടൻ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം - തൃശ്ശൂർ റൂട്ടിൽ ബസുകൾ സമരം നടത്തുകയാണ്. 

പതിവുപോലെ ബസ് സർവ്വീസ് നിർത്തി ഫ്ലാറ്റിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പത്തോളം പേർ ബൈക്കിലെത്തി ആക്രമിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബസ് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് കണ്ടക്ടർ കുന്നത്തുവീട്ടിൽ രാജൻ, തൃശൂർ കോടാലി സ്വദേശി രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരാണ് ആക്രമിച്ചിരിക്കുന്നതെന്നത് വ്യക്തമല്ല. അതിനാൽ തന്നെ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാർ സമരം നടത്തുന്നത്. 

Read More : പത്തനംതിട്ടയിൽ ഒപ്പം താസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു, പ്രതി ഷൈജു ഒളിവിൽ

PREV
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'