നാളെ മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും; പഴയ ടിക്കറ്റ് നിരക്ക് തന്നെ

Published : Jun 02, 2020, 12:16 PM ISTUpdated : Jun 02, 2020, 12:34 PM IST
നാളെ മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും; പഴയ ടിക്കറ്റ് നിരക്ക് തന്നെ

Synopsis

 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. നിന്നുകൊണ്ട് യാത്ര പാടില്ലെന്നും എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. നിന്നുകൊണ്ട് യാത്ര പാടില്ലെന്നും എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാവും. നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. സ്ഥിതി മെച്ചപ്പെട്ടാല്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം. 

കേന്ദ്രം പ്രഖ്യാപിച്ച അൺലോക്ക് മാർഗ്ഗനിർദ്ദേശം പാലിച്ചാണ് കേരളം ഇളവുകളുടേയും നിയന്ത്രണങ്ങളുടേയും മാർഗ്ഗ നിർദ്ദേശം ഇറക്കിയത്. കേന്ദ്രം പ്രഖ്യാപിച്ച അൺലോക്ക് മാർഗ്ഗ നിർദ്ദേശം പാലിച്ചാണ് കേരളം ഇളവുകളുടേയും നിയന്ത്രണങ്ങളുടേയും മാർഗ്ഗ നിർദ്ദേശം ഇറക്കിയത്.  പകുതി സീറ്റുകളിൽ യാത്രാനുമതി എന്നാണ് ആദ്യം ആലോചിച്ചതെങ്കിലും വിമാനത്തിലും ട്രെയിനിലും അങ്ങിനെ അല്ലാത്തതിനാൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റാം. മാസ്ക്കുകൾ നിർബന്ധമാണ്. സ്വകാര്യ വാഹനങ്ങളിലൂടെയുള്ള അന്തർസംസ്ഥാന യാത്രക്ക് തുടർന്നും പാസ് നിർബന്ധമാക്കും. നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർ അടക്കം നാലുപേർക്കും ഓട്ടോറിക്ഷയിൽ ഡ്രൈവർ അടക്കം മൂന്ന് പേർക്കും യാത്രാനുമതി ഉണ്ട്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരുവായൂർ ദേവസ്വത്തിലെ നിയമനം: റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി
അവഗണനയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒ പി മുതൽ പരീക്ഷാ ജോലികൾ വരെ ബഹിഷ്കരിക്കും