മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്

Published : May 30, 2023, 08:43 AM ISTUpdated : May 30, 2023, 09:46 AM IST
 മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്

Synopsis

ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്ക് ആണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്. 

തൃശൂർ: മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ ആണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്ക് ആണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്. 

റോഡ് അപകടങ്ങള്‍: എഞ്ചിന്‍ കപ്പാസിറ്റി കൂടിയ ബൈക്കുകള്‍ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം