
കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെയാണ് ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകരെ ഒഴിവാക്കി എന്നും ആക്ഷേപം. ബിജെപി - ട്വന്റി ട്വന്റി കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക. ട്വന്റി ട്വന്റിയുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോൻ രാജിവച്ചതിനെത്തുടർന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam