
തിരുവനന്തപുരം: ആർ ശങ്കരനാരായണൻ തമ്പി നിയമസഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2021ലെ നിയമസഭാ മാധ്യമ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാം പ്രൊഡ്യൂസർ സി അനൂപിനാണ് പുരസ്കാരം. ദൃശ്യ മാധ്യമ വിഭാഗത്തിലാണ് പുരസ്കാരം നേടിയത്. 2020 നവംബർ 20ന് സംപ്രേക്ഷണം ചെയ്ത എന്റെ മലയാളം പരിപാടിയാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.