
കാസർകോട്: എയിംസിനായി കേരളം നിർദേശിച്ച സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നൂറ് ദിവസം പിന്നിട്ട സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റാണ് തീരുമാനം.
കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിട്ടും കാസര്‍കോടിന്‍റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ നടന്ന കാസര്‍കോടിനെ എയിംസ് പട്ടികയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം. നൂറിലധികം ദിവസങ്ങളായി കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇവര്‍ സമരത്തിലാണ്. ഇത് അവസാനിപ്പിച്ചാണ് സെക്രട്ടറിയേറ്റ് മുന്നില്‍ സമരം തുടങ്ങുന്നത്.
ആരോഗ്യ സ്വാതന്ത്രത്തിന് വേണ്ടി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന ഒരു ജനതയെ നിരാശപ്പെടുത്തരുതെന്നാണ് മുഖ്യമന്ത്രിയോടുള്ള ഇവരുടെ അഭ്യര്‍ത്ഥന. സെക്രട്ടറിയേറ്റ് സമരത്തിന്‍റെ മുന്നോടിയായി നട്ടുച്ചക്ക് തീപ്പന്തമേന്തിയുള്ള സമര പരിപാടികള്‍ അടക്കം കാസര്‍കോട് ജില്ലയില്‍ നടത്താനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam