
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസിലെ പുരുഷ ക്യാബിൻ ക്രൂ പിടിയിലായി. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം മിശ്രിത സ്വർണ്ണവും പിടികൂടി. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്സ് 1346 എന്ന വിമാനത്തിലെ ക്യാബിൻ ക്രൂവിനെയാണ് കോഴിക്കോട് ഡിആർഐ പിടികൂടിയത്. ഇതേ വിമാനത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച അഞ്ച് യാത്രക്കാരും പിടിയിലായി. ഇവരിൽ നിന്ന് ഏഴ് കിലോ മിശ്രിത സ്വർണ്ണവും പിടിച്ചെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam