മൊറട്ടോറിയം: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം തളളി

By Web TeamFirst Published Dec 6, 2019, 11:25 AM IST
Highlights

മൊറട്ടോറിയം നീട്ടാനുളള ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. 

തിരുവനന്തപുരം: കാർഷികവായ്പകൾക്കുളള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുളള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം തളളി. മൊറട്ടോറിയം നീട്ടാനുളള ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. 

മാർച്ച് 5ന് ചേർന്ന മന്ത്രിസഭായോഗമാണ് മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ തീരുമാനിച്ചത്. എന്നാൽ തൊട്ടുപിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൊറട്ടോറിയം ഉത്തരവ് നടപ്പാക്കാനായില്ല. ഉത്തരവ് ഇറക്കാൻ വൈകിയതിന് ചീഫ് സെക്രട്ടറിയെ വിമർശിച്ച് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. 

Read Also: മൊറട്ടോറിയം പദ്ധതിയോട് മുഖം തിരിച്ച് കര്‍ഷകര്‍; പിന്തിരിയല്‍ കാര്‍ഷികവായ്പകളില്‍ പലിശയിളവ് കിട്ടാത്തതിനാല്‍

click me!