വിലക്കയറ്റം പിടിച്ചുനിര്‍ത്തുമോ? മന്ത്രിസഭാ യോഗം ഇന്ന് , കുറഞ്ഞ വിലയ്ക്ക് അരി നൽകാൻ അരിവണ്ടികൾ ഇന്ന് മുതൽ

Published : Nov 02, 2022, 07:13 AM ISTUpdated : Nov 02, 2022, 08:15 AM IST
വിലക്കയറ്റം പിടിച്ചുനിര്‍ത്തുമോ? മന്ത്രിസഭാ യോഗം ഇന്ന് , കുറഞ്ഞ വിലയ്ക്ക് അരി നൽകാൻ അരിവണ്ടികൾ ഇന്ന് മുതൽ

Synopsis

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയതിനു എതിരായ പ്രതിഷേധവും മന്ത്രിസഭാ യോഗം ചർച്ച ആയേക്കും


തിരുവനന്തപുരം : സംസ്ഥാന മന്ത്രി സഭാ യോഗം ഇന്നു ചേരും. വിലക്കയറ്റം പിടിച്ചു നിർത്താൻ ഉള്ള നടപടികൾ ചർച്ച ആകും.സപ്ലൈകോ വഴി കൂടുതൽ വിപണിയിൽ ഇടപെടാൻ തീരുമാനം വരും.അതിനിടെ കുറഞ്ഞ വിലക്ക് അരി നൽകാൻ ഭക്ഷ്യ വകുപ്പിന്റെ അരി വണ്ടികൾ ഇന്നു വിവിധ ജില്ലകളിൽ പര്യടനം നടത്തും.പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയതിനു എതിരായ പ്രതിഷേധം ചർച്ച ആയേക്കും

 

സംസ്ഥാനത്തെ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കാൻ ആണ് സർക്കാർ ഇടപെടൽ. ഇന്ന് മുതല്‍ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് 8 കിലോ ഗ്രാം അരി പ്രത്യേകമായി 10.90 രൂപ നിരക്കില്‍ നൽകും.കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനം കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഒരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തെ അരിവില. 20 രൂപയിലേറെയാണ് ഒരു കിലോ അരിയുടെ വിലയില്‍ വന്ന വര്‍ധന. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും എത്തിയിരിക്കുകയാണ്. അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവില ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലൊരു വിലക്കയറ്റം ചരിത്രത്തലുണ്ടായിട്ടില്ലന്ന് ഈ രംഗത്തുളളവര്‍ ഒരുപോലെ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിളവെടുപ്പ് വരെ വിലക്കയറ്റം തുടരാനാണ് സാധ്യത. 

 

ജയ അരി ഉടനെ കിട്ടില്ല; സ്റ്റോക്കില്ലെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി, കൃഷിയിറക്കി സംഭരിച്ച് അരിയെത്തിക്കും

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി