ഗവ‍ര്‍ണ‍ര്‍ക്കെതിരെ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും,കാരണംകാണിക്കാൻ വിസിമാര്‍ക്ക് ഗവര്‍ണര്‍ നൽകിയ സമയം നാളെതീരും

Published : Nov 02, 2022, 06:57 AM ISTUpdated : Nov 02, 2022, 07:00 AM IST
ഗവ‍ര്‍ണ‍ര്‍ക്കെതിരെ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും,കാരണംകാണിക്കാൻ വിസിമാര്‍ക്ക് ഗവര്‍ണര്‍ നൽകിയ സമയം നാളെതീരും

Synopsis

അതേ സമയം വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണ്ണർ മുന്നോട്ട് പോകുകയാണ്.കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓ‍ര്‍മിപ്പിച്ച് ഗവർണ്ണർ വിസിമാർക്ക് വീണ്ടും കത്ത് നൽകി


തിരുവനന്തപുരം: ഗവർണ്ണർക്കെതിരായ ഇടത് പ്രതിഷേധ കൂട്ടായ്മയിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിൽ വൈകിട്ട് മൂന്നിന് എകെജി ഹാളിലാണ് പരിപാടി. രാജ് ഭവൻ വളയുന്നതടക്കമുള്ള ശക്തമായ സമരങ്ങൾ എൽഡിഎഫ് നടത്തുന്നുണ്ട്. അതേ സമയം വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണ്ണർ മുന്നോട്ട് പോകുകയാണ്.കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓ‍ര്‍മിപ്പിച്ച് ഗവർണ്ണർ വിസിമാർക്ക് വീണ്ടും കത്ത് നൽകി

ഇതിനിടെ ഗവർണ്ണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീർക്കേണ്ട വിഷയം സർവ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സർവ്വകലാശാലയ്ക്ക് പ്രവർത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു. മറ്റന്നാൾ ചേരുന്ന സർവകലാശാല സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സർവ്വകലാശാല ഇന്ന് അറിയിക്കണം. ഗവ‍ര്‍ണര്‍ പുറത്താക്കിയ അംഗങ്ങൾക്ക് ഈ യോഗത്തിൽ പങ്കെടുക്കാനാകുമോ എന്ന് കോടതി ഇന്ന് തീരുമാനിക്കും.

'വിസിമാര്‍ക്കും,മന്ത്രിക്കുമെതിരായ ഗവര്‍ണറുടെ നീക്കം ഭരണഘടനാവിരുദ്ധം,സർക്കാരിനെതിരായ നീക്കം ചെറുക്കും' സിപിഎം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്