പ്ലാൻ്റേഷൻ നയത്തിൻ്റെ കരട് റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോ​ഗം പരി​ഗണിക്കും

Published : Jan 20, 2021, 04:54 PM IST
പ്ലാൻ്റേഷൻ നയത്തിൻ്റെ കരട് റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോ​ഗം പരി​ഗണിക്കും

Synopsis

മൂന്നാറിലെ പെൺപിളെ ഒരുമ സമരത്തെ തുടർന്നാണ് കമ്മീഷനെ നിയമിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാൻ്റേഷൻ നയത്തിൻ്റെ കരട് റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭയോ​ഗം പരിഗണിക്കും.  ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മീഷൻ നിയോ​ഗിച്ചത്. മൂന്നാറിലെ പെൺപിളെ ഒരുമ സമരത്തെ തുടർന്നാണ് കമ്മീഷനെ നിയമിച്ചത്. തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കാനും കൃഷ്ണൻ നായർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. തോട്ടം തൊഴിലാളികൾക്ക് വീട് വച്ചു നൽകാനും കമ്മീഷൻ ശുപാർശയുണ്ടായിരുന്നു. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും