
കോട്ടയം: കോട്ടയം: കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മക്കളുടെ ക്രൂരത. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛൻ പൊടിയനെ ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തി്നറെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദമ്പതികളുടെ ഈ ദാരുണാവസ്ഥ ആശാ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് ജനപ്രതിനിധികളുടേയും പൊലീസിന്റെയും ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും വീട്ടിനുള്ളിലേക്ക് കടക്കുന്നതിൽ നിന്നും വീട്ടുകാർ തടഞ്ഞു.
തുടർന്ന് പൊലീസ് സഹായത്തോടെയാണ് വീടിന് ഉള്ളിലേക്ക് കയറിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. വൃദ്ധ ദമ്പതികളുടെ ഇളയ മകൻ റജി ഇവരുടെ വീടിന് തൊട്ടടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ ഈ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു. പട്ടിക്ക് ഭക്ഷണവും നൽകിയിരുന്നു. പട്ടിയെ പേടിച്ച് നാട്ടുകാരാരും ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നില്ല.
അബോധാവസ്ഥയിൽ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നതെങ്കിലും പൊടിയന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മാനസികാസ്വാസ്ത്യം പ്രകടിപ്പിച്ച ഭാര്യയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam