സംസ്ഥാനത്തെ 33 തടവുകാര്‍ക്ക് ഇളവ് നല്‍കി വിട്ടയക്കാന്‍ ഗവര്‍ണരോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

Published : Aug 03, 2022, 02:40 PM ISTUpdated : Aug 03, 2022, 02:44 PM IST
സംസ്ഥാനത്തെ 33 തടവുകാര്‍ക്ക്   ഇളവ് നല്‍കി വിട്ടയക്കാന്‍ ഗവര്‍ണരോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

Synopsis

സ്വാതന്ത്ര്യത്തിന്റെ 75- വർഷത്തിന്റെ ഭാഗമായി കേന്ദ്ര നിർദ്ദേശപ്രകാരമാണിത്.റേഷന്‍ കടകളിലൂടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തിയ ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ കുടിശിക നല്‍കാനും തീരുമാനം

തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം പ്രമാണിച്ച് പ്രത്യേക ശിക്ഷാ ഇളവിന് അര്‍ഹരെന്ന് കണ്ടെത്തിയ 33 തടവുകാര്‍ക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നല്‍കി അകാല വിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റേഷന്‍ കടകളിലൂടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തിയ ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ കുടിശിക നല്‍കാനും തീരുമാനിച്ചു. 2021 മെയ് മാസം റേഷന്‍ കടകള്‍ വഴി 85,29,179 കിറ്റുകള്‍ വിതരണം ചെയ്ത ഇനത്തില്‍ കിറ്റിന് അഞ്ച് രൂപ നിരക്കില്‍  4,26,45,895 രൂപ അനുവദിക്കും.

മന്ത്രിസഭായോഗത്തിന്‍റെ മറ്റ് തീരുമാനങ്ങള്‍

എ പി ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കണ്ടെത്തിയ 100 ഏക്കര്‍ ഭൂമിയില്‍ സര്‍വ്വകലാശാല വികസനത്തിന് അതിര് നിശ്ചയിച്ച 50 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കി 50 ഏക്കര്‍ ട്രസ്റ്റ് റിസേര്‍ച്ച്  പാര്‍ക്കിന് സമാനമായ ടെക്നോളജി വികസന പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് എ പി ജെ അബ്ദുള്‍കലാം സാങ്കേതിക ശാത്ര സര്‍വ്വകലാശാലയുടെ പേരില്‍ കിഫ്ബി ഫണ്ടിങ്ങ് വഴി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 

കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിന്ന് ഒരു ആംഡ് പോലീസ് ഇൻസ്പെക്ടർ തസ്തിക പോലീസ് ആസ്ഥാനത്തെ എക്സ് സെല്‍ യൂണിറ്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സിനിമാ ഓപ്പറേറ്റർ തസ്തിക നിറുത്തി പോലീസ് ആസ്ഥാനത്തെ എക്സ് സെല്‍ യൂണിറ്റിലേക്ക് ഒരു സിവിൽ പോലീസ് ഓഫീസർ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സാങ്കേതിക വിഭാഗം തസ്തികകളായ , മേസൻ പി.സി (തിരുവനന്തപുരം സിറ്റി), റോണിയോ ഓപ്പറേറ്റർ (പോലീസ് ആസ്ഥാനം), ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ (ടെലികമ്യൂണിക്കേഷൻ ആസ്ഥാനം) എന്നിവ നിർത്തലാക്കാനും തീരുമാനിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ