കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി അപകടം, സ്കൂട്ടർ ഉയർന്ന് പൊങ്ങി ദേഹത്ത് വീണു, വീട്ടമ്മക്ക് ഗുരുതര പരിക്ക്

Published : Mar 24, 2024, 10:45 AM ISTUpdated : Mar 24, 2024, 06:38 PM IST
കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി അപകടം, സ്കൂട്ടർ ഉയർന്ന് പൊങ്ങി ദേഹത്ത് വീണു, വീട്ടമ്മക്ക് ഗുരുതര പരിക്ക്

Synopsis

ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു. 

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ​ഗുരുതരമായി പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43 )യ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു. 

കെ ഫോണിന്റെ കേബിൾ ആണ്  ലോറിയിൽ കു രുങ്ങിയത്. സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു. സന്ധ്യയുടെ തോളെല്ലിന് പൊട്ടലുണ്ട്.  കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ് സന്ധ്യ. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും