
കൊച്ചി: കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇതിൽ തിരക്കിട്ട് പ്രതികരണം നടത്തേണ്ട കാര്യം ഇപ്പോഴില്ലെന്ന് ഗവര്‍ണര്‍ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ സ്ഥാപനങ്ങൾക്കും അവരവരുടെ ചുമതലയുണ്ട്. അവര്‍ അവരുടെ ജോലി ചെയ്യട്ടെ . ആ പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടത്. ഡി ജി പി റിപ്പോർട്ട് നൽകുന്നത് സർക്കാറിനാണ്. സി എ ജി റിപ്പോർട്ട് പിഎസിയ്ക്കും പിന്നീട് നിയമസഭയിലേക്കും പോകും. അതിന് വേണ്ടി കാത്തിരിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
തുടര്‍ന്ന് വായിക്കാം: 'ഉണ്ടകൾ എവിടെ? ഉത്തരമില്ല, കെൽട്രോൺ - പൊലീസ് അവിശുദ്ധ കൂട്ടുകെട്ട്': എണ്ണിപ്പറഞ്ഞ് സിഎ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam