
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങണമെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശം. ബീച്ച് ജനറൽ ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയാക്കി. കോഴിക്കോട് ജില്ലയിൽ അതിഗുരുതര രോഗ വ്യാപനമുണ്ടായേക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
ജില്ലയിലെ സ്വകാര്യ ആശുപത്രികൾ 25ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റി വെക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിലെ 15ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റി വെക്കണം. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും 50/100 കിടക്കകൾ ഉള്ള സിഎഫ്എൽടിസികൾ തുറക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ മുതൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരെ അനുവദിക്കില്ല. ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരുപ്പുകാരനെ മാത്രമേ അനുവദിക്കൂവെന്ന് സൂപ്രണ്ട് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam