കോഴിക്കോട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Web Desk   | Asianet News
Published : Dec 17, 2021, 11:33 AM ISTUpdated : Dec 17, 2021, 11:34 AM IST
കോഴിക്കോട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

യുവതിയുമായി സൗഹൃദത്തിലായിരുന്ന ആളാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ​ഗേറ്റിനു മുന്നിൽ യുവതിയെ തടഞ്ഞുനിർത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവർക്കും സാരമായി പൊള്ളലേറ്റു. 

കോഴിക്കോട്:  കോഴിക്കോട് (Calicut)  തിക്കോടി പഞ്ചായത്ത് (Thikkodi) ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയ്ക്കാണ് പോള്ളലേറ്റത്. 

ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വയം തീകൊളുത്തുകയും ചെയ്തു. 

കഴിഞ്ഞയാഴ്ചയാണ് യുവതി ഓഫീസിൽ ജോലി ചെയ്യാനാരംഭിച്ചത്. യുവതിയുമായി സൗഹൃദത്തിലായിരുന്ന ആളാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ​ഗേറ്റിനു മുന്നിൽ യുവതിയെ തടഞ്ഞുനിർത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവർക്കും സാരമായി പൊള്ളലേറ്റു. ഇവരെ കൊയിലാണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ​ഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

യുവതിയുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. 

 

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ