marriage age 21 : 'വിവാഹപ്രായം', കേന്ദ്രത്തിന്‍റേത് സദുദ്ദേശമല്ല,ശക്തമായി എതിര്‍ക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍

Published : Dec 17, 2021, 11:17 AM ISTUpdated : Dec 17, 2021, 01:47 PM IST
marriage age 21 : 'വിവാഹപ്രായം', കേന്ദ്രത്തിന്‍റേത് സദുദ്ദേശമല്ല,ശക്തമായി എതിര്‍ക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍

Synopsis

ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള അജണ്ട കൂടി ഇതിന് പിന്നലുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം (Marriage Age) ഉയർത്താനുള്ള ബില്ലിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍ എംപി (E T Mohammed Basheer). കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിത്. അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയാണ്. ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള അജണ്ട കൂടി ഇതിന് പിന്നലുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലീഗ് ലോക്സഭ പാർലമെന്‍ററി പാർട്ടി ലീഡർ  ഇ ടി മുഹമ്മദ് ബഷീർ എംപി, എംപിമാരായ ഡോ എം പി  അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിലും  പി വി അബ്ദുൽ വഹാബ് എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

വിവാഹപ്രായം ഉയർത്തുന്നതും അത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാർലമെന്‍റ് ചർച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എംപിമാർ അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്