സംഘർഷാവസ്ഥക്ക് ശമനമില്ല, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം

Published : Oct 31, 2026, 03:21 PM IST
Calicut University

Synopsis

തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് - എസ് എഫ് ഐ സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് - എസ് എഫ് ഐ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലിൽ ഉള്ള മുഴുവൻ വിദ്യാർഥികളും ഒഴിയണമെന്ന് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ദിവസം ഉച്ചമുതൽ യു ഡി എസ് എഫ് - എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ വിവിധയിടങ്ങളിൽ സംഘർഷം ഉണ്ടായി. എസ് എഫ് ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചെന്ന ഫലം വന്നതോടെ അർദ്ധരാത്രിയിലും അക്രമ സംഭവങ്ങൾ തുടർന്നു. ഉച്ചത്തെ സംഘർഷത്തിൽ പരിക്കേറ്റ എസ് എഫ് ഐ പ്രവർത്തകർ ചികിത്സയിൽ കഴിഞ്ഞിരുന്ന ചേളാരിയിലെ ആശുപത്രിയിലേക്ക് എം എസ് എഫ് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു. ഇതിന് പിന്നാലെ പുലർച്ച രണ്ടരയോടെ എം എസ് എഫ് പ്രവർത്തകരായ സുഫിയാന്റെ ചാപ്പനങ്ങാടിയിലെ വീട്ടിലും വളാഞ്ചേരിയിലെ നൗഫലിന്റെ വീട്ടിലും പെട്രോൾ ബോംബ് എറിയുകയും ചെയ്തിരുന്നു.

6 പേർ അറസ്റ്റിൽ

അതേസമയം കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് സംഘർഷത്തിലും ആശുപത്രി അക്രമത്തിലും പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിലും ഉൾപ്പെടെ ഇതുവരെ 6 പേർ അറസ്റ്റിലായി. രണ്ട് യു ഡി എസ് എഫ് പ്രവർത്തകരും നാല് എസ് എഫ് ഐ പ്രവർത്തകരുമാണ് അറസ്റ്റിലായത്. എം എസ് എഫ് പ്രവർത്തകർക്കെതിരായ ആക്രമണത്തിലും പെട്രോൾ ബോംബ് ഏറിലും എസ് എഫ് ഐ പ്രവർത്തകരായ അഹമ്മദ് മർഷദ്, മുഹമ്മദ് മിഥിലാജ്, ഹനീൻ, അഭിഷേക് എന്നിവരാണ് പിടിയിലായത്. ആശുപത്രിയിൽ കയറി അക്രമം നടത്തിയ യു ഡി എസ് എഫ് പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുന്നതിന് സർവകലാശാലയുടെ അന്വേഷണവും ആരംഭിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമ്പത്തിക തട്ടിപ്പ് കേസ്; ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം, ക്രൈം ബ്രാഞ്ച് കോടതിയിൽ ഹർജി നൽകും
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്