കാലിക്കറ്റ് സർവകലാശാലയുടെ കായിക അധ്യാപക പരിശീലന കോഴ്സുകൾക്ക് അംഗീകാരമില്ല, എൻസിടിഇ കോടതിയിൽ

Published : Mar 01, 2023, 11:49 PM IST
കാലിക്കറ്റ് സർവകലാശാലയുടെ കായിക അധ്യാപക പരിശീലന കോഴ്സുകൾക്ക് അംഗീകാരമില്ല, എൻസിടിഇ കോടതിയിൽ

Synopsis

ഷാരുൾ ബാനു എന്ന വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.

കൊച്ചി : കാലിക്കറ്റ് സർവകലാശാല നടത്തുന്ന കായിക അധ്യാപക പരിശീലന കോഴ്സുകൾക് അംഗീകാരമില്ല എന്നു എൻ സി ടി ഇ (National Council for Teacher Education) ഹൈക്കോടതിയെ അറിയിച്ചു. അംഗീകാരത്തിനായി സർവ്വകലാശാല നൽകിയ അപേക്ഷ 2017 ൽ നിരസിച്ചതാണെന്നും അംഗീകാരമില്ലാതെ കോഴ്സുകൾ നടത്തുന്നത് നിയവിരുദ്ധമാണെന്ന് സർവകലാശാലയെ അറിയിച്ചിട്ടുണ്ടെന്നും എൻ സി ടി ഇ കോടതിയിൽ പറഞ്ഞു. കോഴ്സിന് അംഗീകാരമില്ല എന്ന കാര്യം മറച്ചു വച്ചു  സർവകലാശാല വിദ്യാർത്ഥികളെ വഞ്ചിച്ചെന്നും നഷ്ടപരിഹാരം വേണം എന്നും അവശ്യപ്പെട്ടു.

ഷാരുൾ ബാനു എന്ന വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. കോഴ്സുകൾക്ക് എൻ സി ടി ഇ അംഗീകാരം ഇല്ലാതെ  കഴിഞ്ഞ 15 വർഷത്തിൽ അധികമായി സർവകലാശാല കോഴ്സുകൾ നടത്തുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. എൻ സി ടി ഇ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ അധികാരമുള്ളു എന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെടുന്നു. അംഗീകാരമില്ലാത്ത കോഴ്‌സ് ആയതിനാൽ ജോലിക്ക് ചേരുവാനോ ഉന്നതപഠനത്തിന് ചേരുവാനോ സാധിക്കുനില്ല എന്ന് കാണിച്ച് മുൻ വിദ്യാർത്ഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികൾ അന്തിമ വാദത്തിനായി ഈ മാസം 14 ലേക്ക് മാറ്റി.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'