
കൊച്ചി: കൊച്ചിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടിൽ പ്രചാരണം. യോഗത്തിന്‍റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. ഇന്ന് കൊച്ചിയിൽ അത്തരമൊരു കൂട്ടായ്മ ഉണ്ടായാൽ അത് രാജ്യത്തു തന്നെ ആദ്യ സംഭവമാകും. ഇതുവരെ കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലാണ്.
'സിജെപി കോക്രോച്ച് ജനത പാർട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്' എന്ന തരത്തിൽ ഒരു പോസ്റ്റർ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലാര് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിലെ ക്യൂആർ കോഡ് ചെന്നെത്തുന്നത് ഒരു ടെലഗ്രാം ഗ്രൂപ്പിലാണ്. പരിചയപ്പെടൽ, നിയമപരമായി രജിസ്റ്റർ ചെയ്യാനുള്ള നടപടി ചർച്ച ചെയ്യൽ, നാടിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കൽ തുടങ്ങിയ അഞ്ച് അജണ്ടകളാണ് പറയുന്നത്. സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നു. ഇന്ന് ഈ യോഗം നടക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam