
കണ്ണൂർ: നഗരസഭാ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം പരസ്യപ്രചരണത്തിൻ്റെ കൊട്ടിക്കലാശത്തിനിടെ മട്ടന്നൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എൽഡിഎഫിൻ്റെ പരസ്യപ്രചാരണം വൈകിട്ട് 5.30-ന് പൊലീസ് അവസാനിപ്പിച്ചെങ്കിലും യുഡിഎഫ് പ്രചാരണം അവസാനിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്.
വൻ ഭൂരിപക്ഷത്തിൽ മട്ടന്നൂർ നഗരസഭയിൽ ഭരണം നിലനിർത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ അട്ടിമറി വിജയ പ്രതീക്ഷയുമായാണ് യുഡിഎഫ് മുന്നേറുന്നത്. ആഗസ്റ്റ് 20-നാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 22-ന് വോട്ടെണ്ണും. നഗരസഭയിൽ 35-ൽ 28 സീറ്റും നേടി നിലവിൽ എൽഡിഎഫ് ആണ് അധികാരത്തിലുള്ളത്. 1997-ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. എന്നാൽ ഇത്തവണ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബി ജെ പിയും മത്സര രംഗത്തുണ്ട്,
ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ വിചിത്രമായ പരാക്രമം നടത്തി യുവാവ്. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സബിന്‍ ഹൗസില്‍ പ്രകാശാണ് അഞ്ഞൂറു രൂപ നോട്ടുകള്‍ കീറിയത്.
മറ്റൊരു കേസുമായി ബന്ധപെട്ട് സ്റ്റേഷനില്‍ എത്തിയതായിരുന്നു പ്രകാശ്. പ്രകാശും സുഹൃത്തായ ശരത്കുമാറും ചേര്‍ന്ന് അടുത്തിടെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍ പ്രകാശിനെ അറിയിക്കാതെ ശര്ത്കുമാര്‍ വാഹനം കടത്തികൊണ്ട് പോയെന്നാണ് പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്, ഇരുവരേയും നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു.
വാഹനത്തിലെ ഉപകരണങ്ങള്‍ നഷ്ടമായെന്നും പ്രകാശ് ആരോപിച്ചു. ഇതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു പ്രകാശിന്‍റെ വാദം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായി സംഭവങ്ങള്‍ സംസാരിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് പ്രകാശും ശര്ത്കുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
രൂക്ഷമായ വാക്ക് തര്‍ക്കത്തിലേക്ക് ഇത് നീങ്ങി. തുടര്‍ന്ന് പ്രകോപിതനായ പ്രകാശ് കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍ കീറി എറിയുകയായിരുന്നു. പൊലീസുകാര്‍ക്ക് പിടിച്ചുമാറ്റാന്‍ അവസരം ലഭിക്കും മുന്‍പേ പ്രകാശ് മൂന്ന് നോട്ടുകളും കീറി എറിയുകയായിരുന്നു. ഇതോടെ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന്, പ്രകാശിനെതിരെ കേസെടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ച കേസ്: യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം; അനുവദിച്ചത് കര്‍ശന ഉപാധികളോടെ