വനത്തിൽ സംസ്കരിക്കാനാവില്ല; കേടായ അരവണ നശിപ്പിക്കുന്നത് നീളും

Published : Nov 15, 2023, 09:46 PM IST
വനത്തിൽ സംസ്കരിക്കാനാവില്ല; കേടായ അരവണ നശിപ്പിക്കുന്നത് നീളും

Synopsis

അരവണ നശിപ്പിക്കുന്നത് ചർച്ച ചെയ്യാനായി ദേവസ്വം സെക്രട്ടറി വിളിച്ച യോഗത്തിലും തീരുമാനമായില്ല. അരവണ വനത്തിൽ സംസ്കരിക്കാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. 

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെടിക്കിടക്കുന്ന കേടായ അരവണ നശിപ്പിക്കുന്നത് നീളും. അരവണ നശിപ്പിക്കുന്നത് ചർച്ച ചെയ്യാനായി ദേവസ്വം സെക്രട്ടറി വിളിച്ച യോഗത്തിലും തീരുമാനമായില്ല. അരവണ വനത്തിൽ സംസ്കരിക്കാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. 

അതേസമയം, അരവണ സംസ്കരിക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ അഭിപ്രായം കൂടി തേടിയതിന് ശേഷമായിരിക്കും തുടർനടപടികൾ. കേടുവന്ന 6.65 ലക്ഷം ടിൻ അരവണയാണ് ശബരിമല സന്നിധാനത്ത് കെട്ടികിടക്കുന്നത്. 

മുഖ്യമന്ത്രിക്ക് പ്രത്യേകമുറി, ബയോ ടോയ്ലെറ്റും ഫ്രിഡ്ജുമുൾപ്പെടെ സൗകര്യങ്ങൾ; ആഢംബര ബസ് രഹസ്യകേന്ദ്രത്തിലോ?

ശബരിമല ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന്‌ പറഞ്ഞ്‌ ജനുവരിയിൽ കേരളാ ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. തിരുവിതാകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ച് അരവണ നശിപ്പിക്കാനാണ് കോടതി നിർദ്ദേശം.

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം