ഭൂമി ഇടപാടിൽ ക‍ര്‍ദിനാൾ മാ‍ര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്

Published : Dec 19, 2020, 04:45 PM IST
ഭൂമി ഇടപാടിൽ ക‍ര്‍ദിനാൾ മാ‍ര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്

Synopsis

സഭക്ക് കീഴിൽ മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്.

കൊച്ചി: സിറോ മലബാർ സഭ  ഭൂമി ഇടപാടിൽ കർദിനാൾ മാ‍‍ര്‍ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്നു പോലീസ്. ഭൂമി ഇടപാടിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പോലീസ് കോടതിയിൽ നൽകിയ റിപ്പോ‍ര്‍ട്ടിൽ പറയുന്നു. 

സഭക്ക് കീഴിൽ മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളിൽ ആലോചിച്ചാണ് ഭൂമി വിൽപ്പനയ്ക്ക് തീരുമാനിച്ചതെന്നും ക്രിമിനൽ ഗൂഡാലോചന ഇല്ലെന്നുമാണ് കണ്ടെത്തൽ. വിലകുറച്ചു വിൽക്കാൻ കര്‍ദ്ദിനാൾ ഗൂഡാലോചന നടത്തിയിട്ടില്ല. എന്നാൽ സഭ നടപടി പാലിക്കുന്നതിൽ വീഴച്ച പറ്റി. 

സെന്റിന് 9 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നോട്ട് നിരോധനം മൂലം പ്രതീക്ഷിച്ച പണം കിട്ടിയില്ല. ഭൂമി വിൽപ്പനയിലൂടെ ആർക്കെങ്കിലും നേട്ടം ഉണ്ടാക്കാൻ കര്‍ദിനാൾ ശ്രമിച്ചിട്ടില്ല. ആരോപണത്തിന് പിന്നിൽ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നുമാണ് പൊലീസ് കണ്ടെത്തൽ. ക്രിമിനൽ കേസ് നിലനിൽക്കില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണന്നാണ് പൊലീസ് നൽകിയ റിപ്പോര്‍ട്ട്. 

ചൊവ്വര സ്വദേശിയായ പാപ്പച്ചൻ നൽകിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോർട്ട് സമര്‍പ്പിച്ചത്. എന്നാൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മറ്റ് ഏഴോളം കേസുകൾ കര്‍ദ്ദിനാളിനെതിരായുണ്ട്. വ്യാജരേഖ ചമയ്ക്കൽ കേസിൽ മൂന്ന് വൈദികരടക്കം നാല് പേരെ പ്രതികളാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട വൈദികർക്കെതിരായി ആര്‍ച്ച് ബിഷപ് ഹൗസിന്റെ മതിലിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതി ചേര്‍ക്കപ്പെട്ട വൈദികർ സഭയ്ക്ക് അപമാനമാണ്. തെറ്റ് ചെയ്തവര്‍ക്ക് സഭ നിയമമനുസരിച്ചുള്ള ശിക്ഷ നൽകണം. വ്യജരേഖ ഉണ്ടാക്കാൻ വൈദികരെ പ്രേരിപ്പിച്ച ഉന്നതനെ കണ്ടെത്തണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം