ക്രിസ്തുവിനെയും ഭരണഘടനയെയും വഞ്ചിക്കുന്നു; സഭകൾ സംഘപരിവാറിനോട് അടുക്കുന്നതിനെ വിമർശിച്ച് കപ്പൂച്ചിയൻ മാസിക

Published : Mar 18, 2023, 09:23 AM IST
ക്രിസ്തുവിനെയും ഭരണഘടനയെയും വഞ്ചിക്കുന്നു; സഭകൾ സംഘപരിവാറിനോട് അടുക്കുന്നതിനെ വിമർശിച്ച് കപ്പൂച്ചിയൻ മാസിക

Synopsis

ക്രൈസ്തവ സഭാ നേതൃത്വത്തിലെ ചില ഉന്നതരാണ് ബിജെപിയോട് ക്രിസ്ത്യൻ വിഭാഗത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നും വിമർശനം

ദില്ലി : കേരളത്തിൽ ക്രിസ്ത്യൻ സഭകൾ സംഘപരിവാറിനോട് അടുക്കുന്നുവെന്ന വിമർശനവുമായി കപ്പൂച്ചിയൻ മാസിക. വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമ്പോൾ കേരളത്തിൽ അടുപ്പം ഉണ്ടാക്കുന്നുവെന്നാണ് വിമർശനം. വടക്കേ ഇന്ത്യയിൽ പുരോഹിതരും കന്യാസ്ത്രീകളും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും ആരാധാന സ്വാതന്ത്ര്യം നിഷേധിക്കുകയും ആക്രമിക്കപ്പെടുന്നുവെന്നും വിമർശനമുണ്ട്.

ക്രൈസ്തവ സഭാ നേതൃത്വത്തിലെ ചില ഉന്നതരാണ് ബിജെപിയോട് ക്രിസ്ത്യൻ വിഭാഗത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നും വിമർശനം. രാജ്യത്തിൻറെ മതേതരത്വവും ഭരണഘടനയും തകർക്കുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിൽ ക്രിസ്തു ശിഷ്യർക്ക് വിഷമമില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. കപ്പൂച്ചിയൻ സന്യാസ വിഭാഗത്തിന്റെ മാസികയായ ഇന്ത്യ കറൻസിലാണ് വിമർശനം. ക്രിസ്തുവിനെയും ഭരണഘടനയും വഞ്ചിക്കുന്നു എന്ന പേരിലാണ് മാസികയിലെ കവർ സ്റ്റോറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന തട്ടിപ്പിന്‍റെ കഥകള്‍ തുറന്ന് പറഞ്ഞ് വി കുഞ്ഞികൃഷ്ണൻ; വിരൽ ചൂണ്ടുന്നത് പാര്‍ട്ടിയിലെ സാമ്പത്തിക അരാജകത്വം