
കൊച്ചി: എറണാകുളം പെരുമ്പാവൂരിന് സമീപം പുല്ലുവഴിയില്‍ കാറും തടിലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ഹനീഫ, ഭാര്യ സുമയ്യ, ഹനീഫയുടെ സഹോദരൻ ഷാജഹാൻ എന്നിവരാണ് മരിച്ചത്. സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുമ്പോള്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ച ഹനീഫ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി കാര്‍ വെട്ടിപ്പൊളിച്ച് മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.