വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

Published : May 04, 2025, 02:34 AM IST
വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

Synopsis

പരിക്കേറ്റവരെ ആംബുലൻസിൽ  ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടർന്നത്

കൽപ്പറ്റ: യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തിൽ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു. പരിക്കേറ്റവരെ ആംബുലൻസിൽ  ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടർന്നത്. കരിപ്പൂരിൽ നിന്ന് കൽപ്പറ്റയിലേക്ക് വരുമ്പോഴാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്. 

അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രിയങ്കാ ഗാന്ധി എം പി ആവശ്യപ്പെട്ടു.  മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തോട് ചേർന്ന് ബാറ്ററി റൂമിൽ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ഉയർന്നത്. രോഗികളെ ഉടനെ ഒഴിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി