കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം

Published : Jan 18, 2026, 09:00 AM IST
Elamakkara hit and run accident

Synopsis

എറണാകുളം എളമക്കരയിൽ ഭവൻസ് സ്കൂളിന് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ കറുത്ത കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊച്ചി: എറണാകുളം എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല.

ജനുവരി 15നാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്. കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പൊലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. പക്ഷേ വാഹനം ഏതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന
കുട്ടി മരിച്ചത് അച്ഛൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷമെന്ന് ആരോപണം; ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത, പിതാവ് കസ്റ്റഡിയിൽ