തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Oct 02, 2022, 04:44 PM ISTUpdated : Oct 02, 2022, 04:48 PM IST
തൃപ്രയാറിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് കുട്ടികൾ ഉൾപ്പെടുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പട്ടു. 

തൃശ്ശൂര്‍: തൃപ്രയാറിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ  ജോഫിയും കുടുബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് കുട്ടികൾ ഉൾപ്പെടുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പട്ടു. തൃപ്രയാർ പാലത്തിന്‍റെ പടിഞ്ഞാറെ അരികിൽ കൂനംമൂച്ചിയിൽ നിന്ന് പഴുവിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജോഫി ഉൾപ്പടെയുള്ള നാലംഗ കുടുംബം. 

പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി കാറിന്‍റെ ബോണറ്റിൽ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും ഉയർന്നയുടൻ കാർ നിർത്തുകയായിരുന്നു. ശക്തമായ പുകയ്ക്ക് പിന്നാലെ തീപടർന്നെങ്കിലും ജോഫിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കാറിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങിയത് ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞെത്തിയ നാട്ടിക ഫയർഫോഴ്‌സും, വലപ്പാട് പൊലീസും ചേർന്ന് തീയണക്കുകയായിരുന്നു. കാർ ഭാഗികമായി കത്തിനശിച്ചു.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും