'ഏവരും സഭയോടു ചേർന്ന് നിന്ന് ഐക്യത്തോടെ നീങ്ങണം'; പെസഹ ​ദിന സന്ദേശവുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

Published : Apr 06, 2023, 09:05 AM ISTUpdated : Apr 06, 2023, 09:27 AM IST
'ഏവരും സഭയോടു ചേർന്ന് നിന്ന് ഐക്യത്തോടെ നീങ്ങണം'; പെസഹ ​ദിന സന്ദേശവുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

Synopsis

കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സിറോ മലബാര്‍ സഭ അധ്യക്ഷൻ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: നമ്മുടെ ജീവിതം നമുക്ക്  വേണ്ടി മാത്രമുള്ളതല്ലെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ഏവരും സഭയോടു ചേർന്ന് നിന്ന് ഐക്യത്തോടെ നീങ്ങണം. ഐക്യവും സ്നേഹവുമുള്ള സഭാ സമൂഹവും കുടുംബവുമായി നല്ല മാതൃകയാകണം.  ഒരേ മനസ്സോടെ നിങ്ങാൻ ഏവർക്കും കഴിയണമെന്നും  ആലഞ്ചേരിയുടെ  പെസഹാ ദിനാ സന്ദേശം. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. കുരിശുമരണത്തിന് മുന്നോടിയായി യേശുക്രിസ്തു ശിഷ്യൻമാരുടെ കാൽകഴുകിയതിന്‍റെ ഓര്‍മ്മ പുതുക്കൽ.

കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സിറോ മലബാര്‍ സഭ അധ്യക്ഷൻ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കോതമംഗലത്ത് യക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കാർമ്മികത്വത്തിൽ രാത്രിയിൽ പെസഹ ശുശ്രൂഷ നടന്നു. അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ, ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം