
കൊച്ചി: ആരാധനാ വിഷയത്തിലെ ഐക്യം സുപ്രധാനമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി( Cardinal Mar George Alenchery). സഭയിൽ ഭിന്നതയും വിഭാഗീയതയും ജാഗ്രതയോടെ നേരിടണം. സിനഡാണ് സഭയിലെ പരമാധികാര സമിതിയെന്നും അദ്ദേഹം പറഞ്ഞു.
സിനഡിനൊപ്പം നിൽക്കാൻ സഭാ വിശ്വാസികൾ തയാറാവണം. സഭയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന കൽപ്പന വത്തിക്കാനിൽ നിന്ന് ലഭിച്ച് കഴിഞ്ഞു. അതാണ് അവസാന വാക്കെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.