ബോട്ടും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; പരാതിയുമായി ബോട്ടുടമയും കപ്പൽ ക്യാപ്റ്റനും

By Web TeamFirst Published Mar 30, 2019, 2:59 PM IST
Highlights

മുനമ്പം സ്വദേശി ഫ്രാങ്കോയുടെ സിൽവിയ എന്ന ബോട്ടാണ് മത്സ്യബന്ധനത്തിനിടെ മുനമ്പത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപത്ത് അപകടത്തിൽ പെട്ടത്

കൊച്ചി: മുനമ്പത്ത് നിന്നും 11 പേരുമായി മീൻ പിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ചതായി പരാതി. മുനമ്പം സ്വദേശി ഫ്രാങ്കോയുടെ സിൽവിയ എന്ന ബോട്ടാണ് മത്സ്യബന്ധനത്തിനിടെ മുനമ്പത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപത്ത് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 1.20നാണ് അപകടം നടന്നത്. ബോട്ടിന്‍റെ മുൻഭാഗം തകർന്നിട്ടുണ്ട്. 

അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. ഇവരെ അയ്യമ്പിള്ളി ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഉടമയുടെ പരാതിയിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം, ഇന്നലെ രാത്രി തങ്ങളുടെ കപ്പലിൽ ഈ ബോട്ട് വന്നിടിച്ചെന്ന് ഗുജറാത്തിൽ നിന്നും കൊളംബോയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ചരക്കു കപ്പലിന്‍റെ  ക്യാപ്റ്റൻ എംഎംഡിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയെക്കുറിച്ചും അധികൃതർ അന്വേഷിക്കുന്നുണ്ട്.

click me!