ആബിദ് അടിവാരത്തിനെതിരെ കേസെടുത്ത് താമരശ്ശേരി പൊലീസ്; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിൽ നടപടി

Published : Jul 24, 2025, 01:53 PM IST
case fir

Synopsis

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശിക്കെതിരെ കേസ്.

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശിക്കെതിരെ കേസ്. ആബിദ് അടിവാരത്തിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ നേതാവ് അഡ്വ. പി.പി. സന്ദീപ് നൽകിയ പരാതിയിലാണ് നടപടി. വ്യാജപ്രചാരണം നടത്തി സമൂഹത്തിൽ കലാപാഹ്വാനത്തിന് ശ്രമിച്ചെന്നാണ് എഫ്ഐആർ. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലാണ്  വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ഫെയ്സ്ബുക്കിൽ നിന്ന് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ താമരശ്ശേരിയിലെ സ്ഥാപനത്തിനു ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പ്രതിഷേധിച്ചിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും