ലോക്ക് ഡൗൺ ലംഘിച്ച് പൊതുപരിപാടി: അടൂർ പ്രകാശ് എംപിക്കെതിരെ കേസ്

By Web TeamFirst Published Apr 30, 2020, 4:25 PM IST
Highlights

നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണപരിപാടിയിലാണ് അടൂർ പ്രകാശ് എംപി പങ്കെടുത്തത്. 

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘനത്തിന് എംപി അടൂ‍ർ പ്രകാശിനെതിരെ പൊലീസ് കേസെടുത്തു. നെടുങ്ങാട് ടൗണിൽ ലോക്ക് ഡൗൺ ലംഘിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനാണ് കേസ് എടുത്തിരിക്കുന്നത്. 

നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണപരിപാടിയിലാണ് അടൂർ പ്രകാശ് എംപി പങ്കെടുത്തത്. കിറ്റുകൾ വാങ്ങുന്നതിനായി ഇരുന്നൂറിലേറെ ആളുകൾ കോടതിക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു. 

ലോക്ക് ഡൗൺ സമയത്ത് അഞ്ച് പേരിൽ കൂടുതൽ പേ‍ർ ഒത്തുകൂടരുതെന്ന ചട്ടം ലംഘിച്ചതിനാണ് എംപിയുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്. കോൺ​ഗ്രസ് പരിപോഷക സംഘടനയായ ലോയേഴ്സ് കോൺ​ഗ്രസായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. 
 

click me!