ഫേസ്ബുക്കിലൂടെ ദേശീയപതാകയെ അവഹേളിച്ചുകൊണ്ട് പോസ്റ്റ്; ആൽബിച്ചൻ മുരിങ്ങയിലിനെതിരെ പൊലീസ് കേസ്

Published : Aug 16, 2025, 10:57 AM IST
albichan muringur case

Synopsis

എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

കൊച്ചി: ഫേസ്ബുക്കിലൂടെ ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദേശീയപാതകയിലെ അശോക ചക്രത്തിന് പകരം മോശം ഇമോജി ഇട്ടുകൊണ്ടുള്ള പോസ്റ്റിനെതിരെയാണ് പരാതി. ദേശീയപാതകയെ അവഹേളിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്കൊപ്പം   പ്രതിജ്ഞയെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടുണ്ട്. 

ഇന്ത്യ എന്‍റെ രാജ്യമല്ലെന്ന തരത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളോടെയാണ് പോസ്റ്റ് എന്നാണ് പരാതി. അമേരിക്കയിൽ കഴിയുന്ന ആൽബിച്ചൻ മുരിങ്ങയിൽ ഫേസ്ബുക്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടും അധിക്ഷേപകരമായ പോസ്റ്റ് ഇട്ടുണ്ടെന്നും പരാതിയുണ്ട്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം