'ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ കേസ് പിൻവലിക്കണം': അപലപിച്ച് നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ

Published : Jun 11, 2023, 09:17 PM ISTUpdated : Jun 12, 2023, 05:37 PM IST
'ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ കേസ് പിൻവലിക്കണം': അപലപിച്ച്  നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ

Synopsis

ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ് പിൻവലിക്കണം, മാധ്യമ സ്വാതന്ത്ര്യം നിലനിർത്തുക:  നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യ  

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയുള്ള കേസ് പിൻവലിച്ച് മാധ്യമ സ്വാതന്ത്ര്യം നിലനിർത്തണമെന്ന്  നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യ  (NWMI). പ്രാഥമിക അന്വേഷണം പോലും നടത്താതെ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി മാത്രം പരിഗണിച്ചാണ് എറണാകുളം സെൻട്രൽ പോലീസ് അഖിലയ്ക്കെതിരെ അന്യായമായി കേസെടുത്തത്. മാധ്യമ പ്രവർത്തകർക്ക് ഭയരഹിതമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിലും നടപടിക്രമങ്ങൾ  പാലിക്കുന്നതിലുമുളള വീഴ്ച ആശങ്കാജനകമാണെന്നും സംഘടന ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ...

മാധ്യമ സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) (എ) ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള അവഹേളനമാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേരള പൊലീസ് ഫയൽ ചെയ്ത കേസ്.  ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി മാത്രം പരിഗണിച്ചാണ് എറണാകുളം സെൻട്രൽ പോലീസ് അഖിലയ്ക്കെതിരെ അന്യായമായി കേസ് എടുത്തിരിക്കുന്നത്. 

മാധ്യമ പ്രവർത്തകർക്ക് ഭയരഹിതമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിലും നടപടിക്രമങ്ങൾ  പാലിക്കുന്നതിലുമുളള വീഴ്ച ആശങ്കാജനകമാണ്. മഹാരാജാസിലെ പൂർവ വിദ്യാർഥിനിയായിരുന്ന കെ വിദ്യ കുറ്റാരോപിതയായ വ്യാജരേഖാകേസ് റിപ്പോർട്ട് ചെയ്യാനാണ് ക്യാമറാമാനോടൊപ്പം അഖില മഹാരാജാസിൽ എത്തിയത്. കോളേജ് പ്രിൻസിപ്പൽ, മലയാളം വിഭാഗം അധ്യാപകൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾ ഉൾക്കൊള്ളുന്ന തത്സമയ വാർത്ത 11 മണിക്കാണ് സംപ്രേക്ഷണം ചെയ്‌തത്‌. 

ഇതിനിടെ, കെഎസ്‌യുവിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പ്രതിനിധി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് സംബന്ധിച്ച വിവാദം ഉന്നയിച്ചു. തുടർന്ന് ഇത്തരത്തിൽ ഒരു രാഷ്ട്രീയ ആരോപണം ഉണ്ടെന്ന വിശദാംശങ്ങൾ അഖില നൽകി. അതിൻറെ പേരിലാണ് ആർഷോയുടെ പരാതിയും തുടർന്നുള്ള പൊലീസ് നടപടിയും. മാധ്യമപ്രവർത്തകയ്ക്ക്  തൻറെ കടമ നിർവഹിക്കുന്നതിന് നേരിടേണ്ടി വന്ന അന്യായമായ നടപടിയെ വനിതാ മാധ്യമപ്രവർത്തകരുടെ ദേശിയ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യയുടെ കേരള ഘടകം അപലപിക്കുന്നു. അഖില നന്ദകുമാറിനെതിരായ കേസ് ഉടൻ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപെടുന്നു.

ഭീഷണികളെയോ നീതിയ്ക്ക് നിരക്കാത്ത  നിയമനടപടികളെയോ പേടിക്കാതെ മാധ്യമപ്രവർത്തകർക്ക്  തങ്ങളുടെ ചുമതലകൾ സ്വാതന്ത്രമായി നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) വേണ്ടത്ര ജാഗ്രത കൂടാതെ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ ഉത്തരവാദപൂർണമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു. നിയമ നിർവ്വഹണ ഏജൻസികളിൽ പൊതുവിശ്വാസം നിലനിർത്തുന്നതിന് സുതാര്യതവും നീതിപൂർവവുമായ അന്വേഷണപ്രക്രിയയാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ
സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി